Advertisment

വടക്കാഞ്ചേരിയില്‍ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്കേറ്റു;  ചികിത്സയിലിരുന്ന വയോധിക മരിച്ചു

പുതുവീട്ടില്‍ നബീസ(68)യാണ് മരിച്ചത്.

New Update
35353553

തൃശൂര്‍: വടക്കാഞ്ചേരിയില്‍ കാലിലൂടെ ബസ് കയറിയിറങ്ങി ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. പുതുവീട്ടില്‍ നബീസ(68)യാണ് മരിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തു. 

Advertisment

വെള്ളിയാഴ്ച തൃശൂര്‍ വടക്കാഞ്ചേരി കുന്നംകുളം പാതയില്‍ ഒന്നാം കല്ല് ബസ് സ്റ്റോപ്പിന് സമീപത്താണ് സംഭവം. കുന്നംകുളത്തേക്ക് പോകാന്‍ ബസ് കാത്തിരിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ആദ്യം ഇവര്‍ ബസ് മാറി കയറുകയായിരുന്നു.

ബസ് മാറിപ്പോയെന്ന് മനസിലാക്കി തിരികെ ഇറങ്ങിയപ്പോള്‍ ബസില്‍ നിന്ന് വീണു. ഇതോടെ ബസ് കാലിലൂടെ കയറിയിറങ്ങി. വടക്കാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി കറവപുത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.

Advertisment