ഡോള്‍ബി, മ്യൂസിക്247, മഹീന്ദ്ര എന്നിവര്‍ ചേര്‍ന്ന് കേരളത്തിലെ ഓഡിയോ അനുഭവം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നു

'രാവിന്റെ ഏകാന്ത' എന്ന ഗാനം തീയേറ്ററിലും തുടര്‍ന്ന് ഡോള്‍ബി സൗകര്യമുള്ള മഹീന്ദ്ര എക്‌സ് യുവി 3 എക്‌സ് ഒയിലും പ്രദര്‍ശിപ്പിച്ചു.

New Update
05567f78-a3d1-4ce2-bb8d-10be1be958d0

കൊച്ചി: ഡോള്‍ബിയും മ്യൂസിക്247-ഉം മഹീന്ദ്രയുമായി സഹകരിച്ചുകൊണ്ട് 2025 നവംബര്‍ 20-ന് കൊച്ചിയില്‍ നടന്ന  ചടങ്ങില്‍ ഡോള്‍ബി അറ്റ്മോസ് മ്യൂസിക്കിന്റെ അനന്തസാധ്യതകള്‍ അവതരിപ്പിച്ചു.

Advertisment

സ്റ്റുഡിയോയില്‍ നിന്നും സിനിമയിലേക്കും അവിടെനിന്ന് കാറുകളിലേക്കും മികച്ച ശബ്ദാനുഭവം എങ്ങനെ കൈമാറാം എന്ന് തെളിയിക്കുന്ന ഈ വേദിയില്‍, രഞ്ജിന്‍ രാജ് വര്‍മ്മ സംഗീതം നല്‍കിയ 'പൊങ്കാല' എന്ന ചിത്രത്തിലെ 'രാവിന്റെ ഏകാന്ത' എന്ന ഗാനം തീയേറ്ററിലും തുടര്‍ന്ന് ഡോള്‍ബി സൗകര്യമുള്ള മഹീന്ദ്ര എക്‌സ് യുവി 3 എക്‌സ് ഒയിലും പ്രദര്‍ശിപ്പിച്ചു. 

ഈ സാങ്കേതികവിദ്യ മലയാള സംഗീതത്തിന് നല്‍കുന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കവേ, 'സംഗീതം കൂടുതല്‍ വ്യക്തതയോടെയും വൈകാരികതയോടെയും ആസ്വാദകരിലെത്തിക്കാന്‍ ഡോള്‍ബി അറ്റ്മോസ് ഞങ്ങളെ സഹായിക്കുന്നു' എന്ന് മ്യൂസിക്247 സ്ഥാപകനും മാനേജിംഗ് പാര്‍ട്ണറുമായ ശ്രീ നവീന്‍ ഭണ്ഡാരി പറഞ്ഞു.

Advertisment