വിറ്റാമിന്‍ കെ ഈ ഭക്ഷണങ്ങളില്‍...

വിറ്റാമിന്‍ കെ യുടെ മികച്ച ഉറവിടമാണ് മുരിങ്ങയില.

New Update
OIP (11)

വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങളില്‍ പ്രധാനമായും ഇലക്കറികളായ മുരിങ്ങയില, ചീര, ഉലുവയില, ബ്രൊക്കോളി, കാബേജ്, സോയാ ബീന്‍സ്, ഗ്രീന്‍ പീസ് എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, മുട്ടയുടെ മഞ്ഞ, ചീസ്, നാറ്റോ (പുളിപ്പിച്ച സോയാബീന്‍ വിഭവം) എന്നിവയിലും വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. 

Advertisment

വിറ്റാമിന്‍ കെ യുടെ മികച്ച ഉറവിടമാണ് മുരിങ്ങയില. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വിറ്റാമിന്‍ കെ1 ന്റെ നല്ലൊരു ഉറവിടമാണ് ചീര. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഉലുവയില സഹായിക്കും. മല്ലിയില കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

വിറ്റാമിന്‍ കെ1 നല്‍കുന്നതിനൊപ്പം വിറ്റാമിന്‍ സി, വിറ്റാമിന്‍ എ എന്നിവയും ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്നു. കപ്പ് കാബേജില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. കടുക് പച്ചിലകള്‍, സ്വിസ് ചാര്‍ഡ് പോലുള്ള ഇരുണ്ട ഇലക്കറികള്‍ വിറ്റാമിന്‍ കെ യുടെ ഒരു പ്രധാന ഉറവിടമാണ്. സോയാ ബീന്‍സില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ കെ കൂടാതെ ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍ എ, സി തുടങ്ങിയ പോഷകങ്ങളും ഗ്രീന്‍ പീസിലുണ്ട്. മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ കെ1, കെ2 അടങ്ങിയിട്ടുണ്ട്.

Advertisment