കണ്ണൂരില്‍ സി.പി.എമ്മിന്റെ സമരപ്പന്തലിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചുകയറി; തൊഴിലാളിക്ക് പരിക്ക്

കണ്ണൂര്‍ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം.

New Update
353535

കണ്ണൂര്‍: സി.പി.എമ്മിന്റെ സമരപ്പന്തലിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചുകയറി അപകടം. സംഭവത്തില്‍ തൊഴിലാളിയായ ആസാം സ്വദേശി ഹസന് പരിക്കേറ്റു. 

Advertisment

കണ്ണൂര്‍ ഹെഡ്പോസ്റ്റ് ഓഫീസിന് മുന്നിലാണ് സംഭവം. വയനാടിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വ്യാഴാഴ്ച സി.പി.എം. നടത്താനിരുന്ന സമരത്തിന് വേണ്ടി കെട്ടിയ പന്തലിലേക്കാണ് ബസ് ഇടിച്ചുകയറിയത്. 
ബസിന്റെ ഗാരേജ് ബോക്സ് കമ്പിയില്‍ തട്ടിയതോടെ പന്തല്‍ തകര്‍ന്ന് വീഴുകയായിരുന്നു. 

Advertisment