Advertisment

സ്ഥിരമായി കുളിക്കാനെത്തിയിരുന്നത് ഇവിടെ; പെരുമ്പാവൂരില്‍ ക്ഷേത്രക്കുളത്തില്‍ യുവാവിന്റെ മൃതദേഹം, മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തമൊഴുകിയ നിലയില്‍

ഒറ്റപ്പാലം സ്വദേശി സജിയാണ് മരിച്ചത്.

New Update
424242

കൊച്ചി: പെരുമ്പാവൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രക്കുളത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി സജിയാണ് മരിച്ചത്. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം മുഖത്തേക്ക് ഒഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

Advertisment

രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് ക്ഷേത്ര കുളത്തില്‍ മുങ്ങിക്കിടന്ന നിലയില്‍ മൃതദേഹം കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കരയ്ക്ക് കയറ്റി.

പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും കൂലിപ്പണി ചെയ്തു വന്ന സജി ഈ ക്ഷേത്രക്കുളത്തില്‍ സ്ഥിരമായി കുളിക്കാന്‍ വരുന്നയാളായിരുന്നു. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.

 

Advertisment