Advertisment

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തി ഒളിവില്‍പ്പോയി; 18 വര്‍ഷത്തിനുശേഷം മുന്‍ സൈനികരായ പ്രതികള്‍ പോണ്ടിച്ചേരിയില്‍ പിടിയില്‍

മുന്‍ സൈനികരായിരുന്ന അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്.

New Update
2424242

കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 18 വര്‍ഷത്തിനുശേഷം സി.ബി.ഐ. പിടികൂടി. മുന്‍ സൈനികരായിരുന്ന അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. പോണ്ടിച്ചേരിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. 

Advertisment

അഞ്ചല്‍ സ്വദേശിനി രഞ്ജിനിയും ഇവരുടെ രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് കൊല്ലപ്പെട്ടത്. 2006 ഫെബ്രുവരിയിലാണ്  സംഭവം. ദിബില്‍ കുമാറിന് രഞ്ജിനിയില്‍ ജനിച്ചതായിരുന്നു ഇരട്ടക്കുട്ടികള്‍. കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് ഇയാള്‍ക്കെതിരേ യുവതി പരാതി നല്‍കി. തുടര്‍ന്ന് കുട്ടികളുടെ ഡി.എന്‍.എ. പരിശോധിക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇതോടെ തെളിവുകള്‍ നശിപ്പിക്കാന്‍  ഇവിടെയെത്തിയ പ്രതികള്‍ മൂന്ന് പേരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.  പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. പോണ്ടിച്ചേരിയില്‍ എത്തി പ്രതികള്‍ വേറെ വിവാഹം കഴിച്ചു. കുട്ടികളുണ്ടെന്നും സി.ബി.ഐ. അറിയിച്ചു.

 

Advertisment