New Update
/sathyam/media/media_files/2025/01/09/dJxrGG0RyPiapphD8Gsi.jpg)
കോട്ടയം: റവ. ഡോ. ആന്റണി വള്ളവന്തറ സി.എം.ഐയുടെ സ്മരണാര്‍ത്ഥം നടത്തപ്പെടുന്ന പതിമൂന്നാമത് അഖില കേരള ജലഛായ ചിത്രരചനാ മത്സരം 8ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തി. സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ റവ. ഫാ. സജി പാറക്കടവില്‍ മത്സരം ഉദ്ഘാടനം ചെയ്തു.
Advertisment
എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 420 ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും, പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും നല്‍കി.