എടപ്പാളില്‍ കെ.എസ്.ആര്‍.ടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്, മൂന്നു പേരുടെ നില ഗുരുതരം

അപകടത്തില്‍ ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

New Update
24242

മലപ്പുറം: എടപ്പാളിനടുത്ത് മാണൂരില്‍ കെ.എസ്.ആര്‍.ടിസി. ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. അപകട കാരണം വ്യക്തമല്ല. 

Advertisment

ഇന്ന് പുലര്‍ച്ചെ 2.50നാണ് സംഭവം. അപകടത്തില്‍ ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ എടപ്പാളിലേയും ചങ്ങരുകുളത്തെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Advertisment