വയനാട് ദുരന്തം: കാണാതായ 32 പേരെ മരിച്ചവരായി അംഗീകരിച്ച് ദുരന്ത നിവാരണ അതോറിറ്റി; മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചു

ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ആശ്രിതര്‍ക്കും നല്‍കും.

New Update
535353

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായ 32 പേരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മരിച്ചവരായി അംഗീകരിച്ചു.

Advertisment

ഈ പട്ടിക ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ- ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. 

24242

ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാണാതായവരെ ദുരന്തത്തില്‍ മരിച്ചവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയ എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ആശ്രിതര്‍ക്കും നല്‍കും.

ഇവരുടെ മരണം രജിസ്റ്റര്‍ ചെയ്യാന്‍വേണ്ട നടപടിക്രമങ്ങളും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. മരണം രജിസ്റ്റര്‍ ചെയ്ത് മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചു.

Advertisment