കണ്ണൂരില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃക്കരിപ്പൂര്‍ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തില്‍പുരയില്‍ നിഖിത(20)യെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

New Update
252525

തളിപ്പറമ്പ്: കണ്ണൂരില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ വലിയപറമ്പ് പടന്ന കടപ്പുറം ബിച്ചാരക്കടവ് കളത്തില്‍പുരയില്‍ നിഖിത(20)യെയാണ് ഭര്‍ത്താവ് വൈശാഖിന്റെ പറശിനിക്കടവ് നണിശേരിയിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

Advertisment

കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു ഇവരുടെ വിവാഹം. തളിപ്പറമ്പിലെ സ്വകാര്യ നഴ്സിങ് കോളജില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സിന് പഠിക്കുകയായിരുന്നു നിഖിത. 

വൈശാഖ് വിദേശത്താണ്. സുനില്‍, ഗീത ദമ്പതികളുടെ മകളാണ് നിഖിത. ബന്ധുക്കളുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി. 

Advertisment