മലപ്പുറം: നിലമ്പൂരില്‍ പാര്‍സല്‍ വാങ്ങിയ ബിരിയാണിയില്‍ ചത്ത പാറ്റയെ കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചു.
നിലമ്പൂര്‍ സ്റ്റേഷനിലെ പോലീസുകാരന് നിലമ്പൂര്‍ ടൗണിലെ യൂണിയന് ഹോട്ടലില്‍ നിന്ന് പാര്‍സല്‍ വാങ്ങിയ ബിരിയാണി പൊതിയിലാണ് ചത്ത പാറ്റയെ കണ്ടത്. ഉടന്‍ നിലമ്പൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറെ വിവരം അറിയിച്ചു.
തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തുകയായിരുന്നു. ഹോട്ടല്‍ ഉടമയ്ക്ക് നോട്ടീസും നല്കി. നഗരസഭ ആരോഗ്യ വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തിയാണ് ഹോട്ടല്‍ താത്കാലികമായി അടപ്പിച്ചത്.