കോട്ടയം: കാര്‍ട്ടൂണിസ്റ്റ് ജോര്‍ജ് കുമ്പനാട് (എ.വി.ജോര്‍ജ്-94) അന്തരിച്ചു. ഇന്ന് രാവിലെ 9.30നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവല്ല കുമ്പനാട് മാര്‍ത്തോമ ഫെല്ലോഷിപ്പ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മലയാളികളുടെ മനസില്‍ പതിഞ്ഞ ഉപ്പായി മാപ്ല എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തെ സൃഷ്ടിച്ചത് ജോര്‍ജ് കുമ്പനാടാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗമായിരുന്നു ജോര്‍ജ് കുമ്പനാട്. ഭാര്യ: പരേതയായ ജോയമ്മ. നാല് പെണ്‍മക്കളുണ്ട്.