കൊച്ചി: മനസിന് ഏറെ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു ഉമ തോമസ് എം.എല്‍.എയ്ക്കുണ്ടായ അപകടമെന്ന് കെ.കെ. ശൈലജ എം.എല്‍.എ. ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നെന്നും കെ.കെ. ശൈലജ ഫെയ്‌സ് ബുക്ക് പേജിലൂടെ പറഞ്ഞു.
'' എറണാകുളം റിനായ് മെഡിസിറ്റിയില്‍ ഉമാ തോമസ് എം.എല്‍.എയുടെ കുടംബത്തെ സന്ദര്‍ശിച്ചു. മനസില്‍ ഏറെ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു ഉമയ്ക്കുണ്ടായ അപകടം. ഉമയുടെ പ്രിയപ്പെട്ട മക്കള്‍ വിഷ്ണു തോമസിനെയും വിവേക് തോമസിനെയും
പി.ടിയുടെ സഹോദരനെയും കണ്ടു.
ആശുപത്രി സി.ഇ.ഒ, എം,ഡി, എന്നിവരുമായി സംസാരിച്ചപ്പോള്‍ ഏറെ ആശ്വാസം തോന്നി. എം.എല്‍.എ. മരുന്നുകളോട് പ്രതികരിക്കുകയും നില മെച്ചപ്പെടുകയും ചെയ്യുന്നുണ്ട്. എത്രയും വേഗം ഉണ്ടായ പ്രയാസങ്ങളില്‍ നിന്ന് മോചിതയാകട്ടെയെന്ന് ആശിക്കുന്നു...''