Advertisment

പൂപ്പാറയില്‍ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി, യുവാവിന് ഗുരുതര പരിക്ക്; ജീപ്പ് കസ്റ്റഡിയില്‍

അപകടത്തില്‍ പൂപ്പാറ സ്വദേശി വിഷ്ണുവിന് ഗുരുതര പരിക്കേറ്റു. 

New Update
353535353

ഇടുക്കി: പൂപ്പാറയില്‍ ഇരുചക്ര വാഹന യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ പൂപ്പാറ സ്വദേശി വിഷ്ണുവിന് ഗുരുതര പരിക്കേറ്റു. 

Advertisment

എന്‍ആര്‍ സിറ്റി പള്ളിക്ക് സമീപം താമസിക്കുന്ന വള്ളിശ്ശേരിയില്‍ ബിനോജിന്റെ വാഹനമാണ് അപകടത്തിനിടയാക്കിത്. വാഹനത്തിന്റെ ചില്ല് കണ്ണില്‍ പതിച്ച് പരിക്കേറ്റ ബിനോജ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിത വേഗതയില്‍ എത്തിയ ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം. 

എസ്റ്റേറ്റ് പൂപ്പാറയ്ക്ക് സമീപം രാത്രിയാണ് അപകടം നടന്നത്. എതിര്‍ ദിശയില്‍ അമിത വേഗതയില്‍ എത്തിയ ജീപ്പ് വിഷ്ണുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോകുകയായിരുന്നു.

പ്രദേശവാസികളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും രാജകുമാരിയിലെ സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് വിഷ്ണുവിനെ മാറ്റി. അന്വേഷണത്തില്‍ രാവിലെ രാജാക്കാട് നിന്നും വാഹനം ശാന്തമ്പാറ പോലീസ് കണ്ടെത്തുകയായിരുന്നു. 

 

Advertisment