പി. ജയരാജന്‍, എം.വി. ജയരാജന്‍, പി.പി. ദിവ്യ; കണ്ണൂരില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് സി.പി.എം. നേതാക്കള്‍, ദൃശ്യങ്ങള്‍ പുറത്ത്

ബി.ജെ.പി. പ്രവര്‍ത്തകന്‍ വടക്കുമ്പാട് നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള്‍ പങ്കെടുത്തത്

New Update
42424242442

കണ്ണൂര്‍: ബി.ജെ.പി. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മുതിര്‍ന്ന സി.പി.എം. നേതാക്കള്‍. സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തുടങ്ങിയവരാണ് പങ്കെടുത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

Advertisment

ബി.ജെ.പി. പ്രവര്‍ത്തകന്‍ വടക്കുമ്പാട് നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള്‍ പങ്കെടുത്തത്. ടി.പി. വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

2008-ലാണ് നിഖിലിനെ ലോറിയില്‍ നിന്ന് പിടിച്ചിറക്കിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ അഞ്ച് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. പരോളിലിറങ്ങിയ സമയത്താണ് ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്.

Advertisment