New Update
/sathyam/media/media_files/2025/11/23/6cd54c29-d8e9-49e5-8d30-1578eb62c4a2-2025-11-23-15-00-09.jpg)
ആലപ്പുഴ: നാഷണല്‍ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ശ്വാസകോശ വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ കേരള സോണല്‍ ക്വിസ് മത്സരത്തില്‍ ഡോ. റജ അഷ്ജാന്‍ (ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജ് ആലപ്പുഴ), ഡോ. ഗീതു വിനോപ്പന്‍ (ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കോട്ടയം) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
Advertisment
ആലപ്പുഴ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ശ്വാസകോശ വിഭാഗം പ്രൊഫസര്‍ ഡോ. പി.എസ്. ഷാജഹാന്റെ നേതൃത്വത്തില്‍ നടന്ന ക്വിസ് മത്സരത്തിലെ വിജയികള്‍ ഡിസംബര്‍ 11 മുതല്‍ 14 വരെ പാറ്റ്‌നയില്‍ നടക്കുന്ന ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനമായ നാപ്‌കോണ്‍ 2025 നോടനുബന്ധിച്ച് നടത്തുന്ന ദേശീയ ഫൈനല്‍ ക്വിസ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us