കൊഞ്ചിലെ പ്രധാന പോഷകങ്ങളും ഗുണങ്ങളും

ഹൃദയാരോഗ്യം സംരക്ഷിക്കാനും ബുദ്ധിശക്തി മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. 

New Update
whatsapp-image-2024-12-16-at-9.36.49-pm

കൊഞ്ചിലെ പ്രധാന പോഷകങ്ങളും ഗുണങ്ങളും എന്തൊക്കെയാണെന്ന് അറിയാം. 

പ്രോട്ടീന്‍: പേശികളുടെ വളര്‍ച്ചയ്ക്കും കോശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനും അത്യന്താപേക്ഷിതമാണ്. ഇത് ശരീരഭാരം നിലനിര്‍ത്താനും സഹായിക്കുന്നു. 

Advertisment

ഒമേഗ-3 ഫാറ്റി ആസിഡുകള്‍: ഹൃദയാരോഗ്യം സംരക്ഷിക്കാനും ബുദ്ധിശക്തി മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു. 

ഇരുമ്പ്: ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും ശരീരത്തില്‍ ഓക്‌സിജന്‍ എത്താനും ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. 

സിങ്ക്: രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും തൈറോയ്ഡ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും സിങ്ക് സഹായിക്കുന്നു. 

വിറ്റാമിന്‍ ഡി: എല്ലുകളുടെയും പല്ലുകളുടെയും വികാസത്തിന് അത്യാവശ്യമായ ഒരു വിറ്റാമിന്‍ ആണ് വിറ്റാമിന്‍ ഡി. 

വിറ്റാമിന്‍ ബി12: നാഡീവ്യവസ്ഥയുടെ ശരിയായ പ്രവര്‍ത്തനത്തിന് ഇത് ആവശ്യമാണ്. 

ആന്റിഓക്സിഡന്റുകള്‍: കൊഞ്ചിലെ അസ്റ്റാക്‌സാന്തിന്‍ എന്ന ആന്റിഓക്സിഡന്റ്, കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രായമാകുന്നത് മൂലമുള്ള ചില പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യും.

Advertisment