കൊച്ചി: ലഹരിക്കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുവെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. കളമശേരിയില്‍ കോളജ് ഹോസ്റ്റലില്‍നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്കേസ് പ്രതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു. ഇത്തരം കേസിലെ പ്രതികളെ പിടിക്കുന്ന പോലീസിനെതിരേ നടപടിയെടുക്കുകയാണ്. അവരെ സ്ഥലം മാറ്റുകയാണ്. കഞ്ചാവ് കേസില്‍ പിടിയിലായവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുന്നത് ശരിയാണോ.
കാമ്പസില്‍ മാത്രമല്ല, എല്ലായിടത്തും പരിശോധന കര്‍ശനമാക്കണം. ആ ഭയത്തിലെങ്കിലും കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതില്‍നിന്ന് മാറണം. കള്ളുഷാപ്പ് വര്‍ധിപ്പിച്ച് വരുമാനം ഉണ്ടാക്കാനാണ് ഇടത് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ തങ്ങളുടെ ലക്ഷ്യം അവരെ രക്ഷിക്കുക എന്നതാണെന്നും സുധാകരന്‍ പറഞ്ഞു.