തൃശൂര്‍: നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മുണ്ടൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ സി.പി. ചാക്കോ(72)യുടെ സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുണ്ടൂര്‍ പരിശുദ്ധ കര്‍മലമാതാ ദേവാലയത്തില്‍ നടത്തി.
ഞായറാഴ്ച വൈകുന്നേരം മൂന്നു മുതല്‍ മുണ്ടൂര്‍ കൃഷിഭവനു സമീപമുള്ള വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ഷൈനിന്റെ പിതാവ് ചാക്കോ മരിച്ചത്. ഇന്നുരാവിലെ 8.45ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഷൈനിനെയും അമ്മയെയും ആംബുലന്‍സില്‍ മുണ്ടൂരിലെ വീട്ടിലേക്കു കൊണ്ടുവന്നു.
പിന്നീട് പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ക്കുശേഷം ഷൈനിനെയും അമ്മ മേരി കാര്‍മലിനെയും തുടര്‍ ചികിത്സയ്ക്കായി തിരികെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.