New Update
/sathyam/media/media_files/2024/12/16/yiKIDkGsHvgHPQYYsm3w.jpg)
വയനാട്: ആദിവാസി യുവാവിനെ വാഹനത്തില്‍ വലിച്ചിഴച്ച സംഭവത്തില്‍ കാര്‍ കസ്റ്റഡിയില്‍. കണിയാംപറ്റയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വാഹനം. പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്കെതിരേ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.
Advertisment
കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെയാണ് അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചത്. മാനന്തവാടി പുല്‍പള്ളി റോഡില്‍ ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കായിരുന്നു സംഭവം. അരയ്ക്കും കൈകാലുകള്‍ക്കും ഗുരുതര പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us