കോഴിക്കോട്: കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമമുണ്ടായ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മലപ്പുറം ഈശ്വരമംഗലം സ്വദേശി മുസ്തഫയാണ് പിടിയിലായത്.
കോട്ടയം സ്വദേശിനിയായ യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കര്‍ണാടകയിലെ ഹാസനിലേക്ക് പോയ ബസിലാണ് സംഭവം.
എടപ്പാളില്‍ നിന്നാണ് പ്രതി ബസില്‍ കയറിയത്. ഇവരുടെ സമീപത്തിരുന്ന പ്രതി ബസില്‍ കയറിയപ്പോള്‍ മുതല്‍ യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു. ബസ് കോഴിക്കോട് എത്തിയപ്പോള്‍ യുവതി ബഹളം വയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ബസ് നേരേ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി പ്രതിയെ കൈമാറുകയായിരുന്നു.