വീട്ടില്‍ക്കയറി പാന്റും ഷര്‍ട്ടും മോഷ്ടിക്കും, അടുക്കളയില്‍ കയറി ചോറ് കഴിച്ചശേഷം പാത്രങ്ങള്‍ കിണറ്റില്‍ എറിയും; വ്യത്യസ്ഥനായ കള്ളനെക്കൊണ്ട് പൊറുതിമുട്ടി കാഞ്ഞിരപ്പള്ളിക്കാര്‍

കഴിഞ്ഞ ദിവസങ്ങളിലായി ഒന്‍പതു വീടുകളിലാണ് മോഷണം നടന്നത്

New Update
OIP

കോട്ടയം: കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് മോഷ്ടാവ് വിലസുന്നു.. കഴിഞ്ഞ ശനിയാഴ്ച മുതലാണ് മോഷണ ശ്രമങ്ങള്‍ അരങ്ങേറുന്നത്. വീട്ടുമുറ്റത്തിരിക്കുന്ന കുടയും ചെരുപ്പും മുതല്‍ വീട് കുത്തിത്തുറന്ന് ഉള്ളില്‍ക്കയറി കയറി പന്റ്സും ഷര്‍ട്ടും മോഷ്ടിക്കുകയും അടുക്കളയില്‍ കയറി ചോറ് കഴിച്ച ശേഷം പാത്രങ്ങള്‍ കിണറ്റില്‍ ഇട്ടിട്ടു പോവുകയും ചെയ്യും. 

Advertisment

കഴിഞ്ഞ ദിവസങ്ങളിലായി ഒന്‍പതു വീടുകളിലാണ് മോഷണം നടന്നത്. മോഷ്ടാവ് വീടുകളില്‍ കയറുന്നതിന്റെയും തിരികെ പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ആളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാല്‍, മോഷണ ശ്രമങ്ങള്‍ വ്യാപകമായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. 

പല ദിവസങ്ങളിലായി ഒമ്പതോളം വീടുകളിലാണ് മോഷണം നടന്നത്. എന്നിട്ടും മോഷ്ടാവിനെ പിടിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇയാള്‍ അക്രമകാരിയാകുമോയെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. ഇതോടെ പോലീസ് നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.

Advertisment