Advertisment

ചുണ്ടും കൈവെള്ളയും വെളുത്ത നിറമായി, തലവേദനയും;  കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍നിന്ന് ഉപ്പിലിട്ട മാങ്ങ കഴിച്ച ഒമ്പതു വയസുകാരിക്ക് ദേഹാസ്വാസ്ഥ്യം

കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം തട്ടുകടയില്‍ പരിശോധന നടത്തി കട അടപ്പിച്ചു.

New Update
42424

കോഴിക്കോട്: ബീച്ചിലെ തട്ടുകടയില്‍ നിന്ന് ഉപ്പിലിട്ട മാങ്ങ കഴിച്ച ഒമ്പതു വയസുകാരിയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Advertisment

എളേറ്റില്‍ വട്ടോളി പന്നൂര്‍ വിളക്കലപറമ്പത്ത് ഫാത്തിമയ്ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മാങ്ങ കഴിച്ചയുടനെ കുട്ടിയുടെ ചുണ്ടും കൈവെള്ളയും വെളുത്ത നിറത്തില്‍ കാണപ്പെട്ടിരുന്നെന്നും തലവേദന അനുഭവപ്പെട്ടെന്നും  പിതാവ് മുഹമ്മദ് പറഞ്ഞു. 

വീട്ടിലെത്തി പിറ്റേന്ന് രാവിലെ ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ട കുട്ടിയെ ആദ്യം  കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

പരാതിയെത്തുടര്‍ന്ന് ബുധനാഴ്ച കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം തട്ടുകടയില്‍ പരിശോധന നടത്തി കട അടപ്പിച്ചു. ഇന്നലെ കട തുറന്നതോടെ കോര്‍പ്പറേഷന്‍ അധികൃതരെത്തി വീണ്ടും കട അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ അധികൃതര്‍ പരിശോധന നടത്തി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

 

Advertisment