ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
/sathyam/media/media_files/2024/11/18/d1FiGGMvX3OYS77NWKuB.jpg)
തളിപ്പറമ്പ്: റിട്ട. കൃഷി ഓഫീസറെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂമംഗലത്തെ ആലയാട്ട് വീട്ടില്‍ വാസുദേവ(73)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
ഇന്നലെ രാത്രി ഏഴരയ്ക്ക് വീടിന്റെ സെന്‍ട്രല്‍ഹാളിലെ സ്റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ദീര്‍ഘകാലം തളിപ്പറമ്പ് നാഷണല്‍ കോളേജ് അധ്യാപകനും നാടകപ്രവര്‍ത്തകനുമായിരുന്നു. ആലയാട്ടെ പരേതരായ പോലീസ് ഉദ്യോഗസ്ഥന്‍ രാഘവമാരാര്‍ ജാനകി മാരസ്യാര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ രത്നവല്ലി. മക്കള്‍: സീന, സേജ് (ടെക്നോ ഗ്രൂപ്പ്).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us