New Update
/sathyam/media/media_files/2025/01/02/vLf9ntYH8gtcTIWqBdDp.jpg)
തലശേരി: കൊളവല്ലൂരില്‍ ഭാര്യയെ വാക്കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കാളവല്ലൂര്‍ നൂഞ്ഞാമ്പ്രയിലെ മരുതോള്‍ കരിയാടന്‍ കുഞ്ഞിരാമനാണ് പിടിയിലായത്.
Advertisment
66 വയസുകാരി നാണിയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ നാണി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ ഒന്നിനാണ് സംഭവം. സാമ്പത്തിക പ്രശ്‌നത്തെച്ചൊല്ലി ഇരുവരും തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഉറങ്ങിക്കിടന്ന നാണിയെ ഇയാള്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us