കണ്ണൂരില്‍ ബൈക്കിലെത്തി സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളഞ്ഞു; രണ്ടുപേര്‍ പിടിയില്‍

കതിരൂര്‍ സ്വദേശി മുദസിര്‍, മലപ്പുറം സ്വദേശി ജാഫര്‍ എന്നിവരാണ് പിടിയിലായത്.

New Update
3535353

കണ്ണൂര്‍: മൂന്നുപെരിയയില്‍ ബൈക്കിലെത്തി സ്ത്രീയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. കതിരൂര്‍ സ്വദേശി മുദസിര്‍, മലപ്പുറം സ്വദേശി ജാഫര്‍ എന്നിവരാണ് പിടിയിലായത്.

Advertisment

സി.സി.ടിവി കേന്ദ്രീകരിച്ച്  നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കഴിഞ്ഞ മാസം ഒമ്പതിനാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു പെരളശേരി സ്വദേശി പ്രേമജ. അതിനിടെ ബൈക്കിലെത്തിയ മോഷ്ടാക്കള്‍ പ്രേമജയുടെ മൂന്നു പവന്റെ സ്വര്‍ണമാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു.

മുദസിറിനും ജാഫറിനുമെതിരെ സമാനരീതിയില്‍ മുപ്പതോളം കേസുകള്‍ വിവിധ സ്റ്റേഷനുകളിലായുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment