മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം; ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്; അമ്മാവന്‍ അറസ്റ്റില്‍

നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യു(38)വിനാണ് ഗുരുതര പൊള്ളലേറ്റത്

New Update
535353

പത്തനംതിട്ട: ആസിഡ് ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യു(38)വിനാണ് ആസിഡ് വീണ് മുഖത്തും ശരീരത്തും ഗുരുതര പൊള്ളലേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisment

സംഭവത്തില്‍ അയല്‍വാസിയും അമ്മാവനുമായ പുതുപറമ്പില്‍ വീട്ടില്‍ ബിജു വര്‍ഗീസിനെ പോലീസ് പിടികൂടി. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ബിജു വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് വര്‍ഗീസിന്റെ മുഖത്തും ശരീരത്തും ഒഴിക്കുകയായിരുന്നു.

Advertisment