Advertisment

ആധാരമെഴുത്തുകാരനെ സ്ഥാപനത്തില്‍ കയറി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം: പിതാവും മകനും അറസ്റ്റില്‍

കൂരിക്കുഴി സ്വദേശിയായ തെക്കിനിയേടത്ത് വീട്ടില്‍ സതീശന്‍ (ഗോള്‍ഡന്‍), മകന്‍ മായപ്രയാഗ് എന്നിവരാണ് പിടിയിലായത്.

New Update
24242

തൃശൂര്‍: ആധാരമെഴുത്തുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവും മകനും അറസ്റ്റില്‍. കൂരിക്കുഴി സ്വദേശിയായ തെക്കിനിയേടത്ത് വീട്ടില്‍ സതീശന്‍ (ഗോള്‍ഡന്‍), മകന്‍ മായപ്രയാഗ് എന്നിവരാണ് പിടിയിലായത്.

Advertisment

കൈപ്പമംഗലം കൊപ്രക്കളത്ത് ആധാരം എഴുത്ത് സ്ഥാപനം നടത്തുന്ന കാളമുറി സ്വദേശിയായ മമ്മസ്രയില്ലത്ത് വീട്ടില്‍ സഗീറിനെയാണ് സ്ഥാപനത്തില്‍ കയറി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

പ്രതികള്‍ സ്ഥലം വില്‍ക്കുന്നതിനായി ആധാരം എഴുത്തുകാരനെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരുടെ സ്ഥലത്തിന്റെ ആധാരത്തിലെ അപാകതകള്‍ വസ്തു വാങ്ങാമെന്ന് സമ്മതിച്ചിരുന്ന ബിജീഷിനെ അറിയിച്ചതിലുള്ള വൈരാഗ്യത്താലാണ് പ്രതികള്‍ ആക്രമണം നടത്തിയത്.

Advertisment