ഡ്രൈവര്‍ ഉറങ്ങിപ്പോയി; തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം; കണ്ടക്ടര്‍ക്ക് പരിക്ക്

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

New Update
3535353

പത്തനംതിട്ട: തിരുവല്ല റൂട്ടില്‍ ഇലന്തൂരില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് വീടിന്റെ മതിലിലേക്ക് ഇടിച്ചുകയറി അപകടം. കണ്ടക്ടര്‍ക്ക് പരിക്കേറ്റു. ഇയാളെ ഇലന്തൂരിലെ ഇ.എം.എസ്. ആശുപത്രിയിലേക്ക് മാറ്റി.

Advertisment

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസാണ് അപകടത്തില്‍പ്പെട്ടത്.

Advertisment