New Update
/sathyam/media/media_files/2025/02/22/WjZ1gX1YWLIWdVIcPnML.jpg)
പത്തനംതിട്ട: യുവതിയെ പൊതുസ്ഥലത്ത് അപമാനിച്ചതിനും മോശമായി പെരുമാറിയതിനും അഭിഭാഷക പരിഷത്ത് നേതാവിനെതിരെ കേസ്. പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ കെ.ജെ. മനുവിനെതിരെയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്.
Advertisment
ബി.ജെ.പിയുടെ അഭിഭാഷക സംഘടനയായ ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ ട്രഷററാണ് മനു. മലയാലപ്പുഴ സ്വദേശിയായ യുവതിയോട് മോശമായി പെരുമാറിയതിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനും ലഭിച്ച പരാതിയിലാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.
നാല് വര്‍ഷത്തിനിടെ പലപ്പോഴായി ഫോണിലേക്ക് വാട്സാപ്പിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചതിനെത്തുടര്‍ന്ന് ഇയാളെ യുവതി ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് നേരിട്ടും അല്ലാതെയും പലപ്പോഴായി അപമാനിച്ചെന്നാണ് യുവതിയുടെ പരാതി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us