കുട്ടികളിലെ വിക്ക് കാരണങ്ങള്‍...

എന്തുകൊണ്ടാണ് വിക്ക് ഉണ്ടാവുന്നതെന്ന് വൈദ്യശാസ്ത്രത്തിനു പോലും അവ്യക്തമാണ്.

New Update
d54d7855-e384-4fa4-96c9-b68e2d919cde

കുട്ടികള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ പിഴവുകള്‍ സംഭവിക്കുന്നത് സാധാരണമാണ്. എന്നാല്‍ അഞ്ച് വയസ് വരെയുള്ള പ്രായം കഴിഞ്ഞിട്ടും സംസാരം സാധാരണ രീതിയിലേക്ക് എത്തുന്നില്ലെങ്കില്‍ അത് സംസാര വൈകല്യങ്ങളുടെ പ്രശ്‌നമാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു

Advertisment

എന്തുകൊണ്ടാണ് വിക്ക് ഉണ്ടാവുന്നതെന്ന് വൈദ്യശാസ്ത്രത്തിനു പോലും അവ്യക്തമാണ്. പൊതുവായ കാരണങ്ങള്‍ ഇവയൊക്കെയാവാം. വിക്ക് ഉള്ളവരുടെ കുടുംബങ്ങളിലും അത്തരം ഇരട്ടക്കുട്ടികളിലും മറ്റും നടത്തിയ പഠനങ്ങള്‍ വിക്ക് പാരമ്പര്യമായി ഉണ്ടാകാം എന്നു കാണിക്കുന്നു.

സാധാരണ ആളുകളില്‍ നിന്ന് വ്യത്യസ്തമാണ് വിക്കുള്ളവര്‍ സംസാരിക്കുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെന്ന് ചില പഠനങ്ങള്‍ പറയുന്നു.

കുട്ടികള്‍ വളരുന്ന സാഹചര്യങ്ങള്‍ അവന്റെ സംസാരത്തെ ഏറെക്കുറെ ബാധിക്കും. വളരെ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് വിക്ക് വരാനുള്ള സാധ്യത ഏറെയാണ്.

Advertisment