അമേരിക്ക ചുമത്തിയ അധിക ചുങ്കം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും കേരളത്തിന്റെ കയറ്റുമതി മേഖലകള്‍ക്കും ഗുരുതര തിരിച്ചടിയാകും: കെ.എന്‍. ബാലഗോപാല്‍

" തെരഞ്ഞെടുപ്പിനുശേഷമുള്ള സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ അമേരിക്ക സ്വീകരിച്ച ഭ്രാന്തമായ നീക്കമാണിത്"

New Update
OIP (7)

തിരുവനന്തപുരം: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരേ അമേരിക്ക ചുമത്തിയ അധിക ചുങ്കം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും കേരളത്തിന്റെ കയറ്റുമതി മേഖലകള്‍ക്കും ഗുരുതര തിരിച്ചടിയാകുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.

Advertisment

ആഭ്യന്തര ഉല്‍പ്പാദന മേഖലകളെ ബാധിക്കുന്ന തരത്തിലുള്ള ഈ നടപടി താരിഫ് യുദ്ധത്തിന്റെ ഭാഗമാണെന്നും തെരഞ്ഞെടുപ്പിനുശേഷമുള്ള സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ അമേരിക്ക സ്വീകരിച്ച ഭ്രാന്തമായ നീക്കമാണിത്. 

ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനം, തൊഴിലവസരങ്ങള്‍, കയറ്റുമതിവിപണി എന്നിവ നേരിട്ട് ബാധിക്കപ്പെടും. ഈ വിഷയത്തില്‍ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതാണെന്നും രാജ്യം ഒറ്റക്കെട്ടായി അമേരിക്കന്‍ നിലപാടിനെ എതിര്‍ക്കേണ്ടതാണ്. 

ഡോണാള്‍ഡ് ട്രംപ് സ്വീകരിച്ച അധിക ചുങ്കനടപടികള്‍ കേരളത്തിന്റെ  പ്രധാന കയറ്റുമതി മേഖലകളായ ചെമ്മീന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്സ്റ്റൈല്‍സ്, കശുവണ്ടി, കയര്‍ തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കും. കോവിഡ് കാലത്തുണ്ടായ സാമ്പത്തിക സമ്മര്‍ദ്ദത്തേക്കാള്‍ ഗുരുതരമായ തിരിച്ചടിയാണ് താരിഫ് യുദ്ധത്തിലൂടെ ഉണ്ടാകാന്‍ പോകുന്നത്.

അതിനൊപ്പം, തീരുവ കുറക്കുന്ന രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ മത്സര സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 

 

Advertisment