പാലക്കാട്: പാലക്കാട് കാടാങ്കോട് അക്ഷരനഗറില്‍ ആറു വയസുകാരന് നേരേ തെരുവുനായ ആക്രമണം. അക്ഷരനഗര്‍ സ്വദേശി ദീഷിക് ദേവിനാണ് കടിയേറ്റത്. കുട്ടിയുടെ തലയ്ക്കും തോളിലും ചെവിക്കും ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റു. ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം.