പാര്‍ട്ടിയിലെ ചില വ്യക്തികള്‍ക്ക് ഞാന്‍ ബി.ജെ.പിയിലേക്ക് പോവുകയാണെങ്കില്‍ പോയിക്കോട്ടെ എന്ന നിലപാടുണ്ടായിരുന്നു, ക്രിമിനലുകളെ ആദരിക്കുന്നവര്‍ സ്വയം ചിന്തിക്കണം, ബി.ജെ.പി. പലരേയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കാറുണ്ട്, അത്തരം ക്ഷണത്തിലേക്ക് ഞാനില്ല; അഭ്യൂഹങ്ങള്‍ തള്ളി  ജി. സുധാകരന്‍

"എന്നെ അറിയാത്തവരാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇത്തരം പ്രസ്താവനകളെ തമാശമായി മാത്രമാണ് കാണുന്നത്. ."

New Update
474u7

ആലപ്പുഴ: ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി. സുധാകരന്‍.

Advertisment

എന്നെ അറിയാവുന്ന നാട്ടുകാര്‍ക്ക് അങ്ങനെ ഒരു സംശയമില്ല. എന്നെ അറിയാത്തവരാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇത്തരം പ്രസ്താവനകളെ തമാശമായി മാത്രമാണ് കാണുന്നത്. 

പാര്‍ട്ടിയിലെ തന്നെ ചില വ്യക്തികള്‍ക്ക് ഞാന്‍ ബി.ജെ.പിയിലേക്ക് പോവുകയാണെങ്കില്‍ പോയിക്കോട്ടെ എന്ന നിലപാട് ഉണ്ടായിരുന്നു. എന്നാല്‍, പാര്‍ട്ടിക്ക് അത്തരത്തില്‍ ഒരു ചിന്തയും ഉണ്ടായിരുന്നില്ല. ക്രിമിനലുകളെ ആദരിക്കുന്നവര്‍ സ്വയം ചിന്തിക്കണം. 

ബി.ജെ.പി. പലരേയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കാറുണ്ട്. അത് അവരുടെ ദൗര്‍ബല്യമായി മാത്രമേ കാണാനാകൂ. അതിനവരെ കുറ്റപ്പെടുത്തുന്നില്ല. എന്നാല്‍, അത്തരം ക്ഷണത്തിലേക്ക് ഞാനില്ലെന്നും അദ്ദേഹം പറഞ്ഞു. 

Advertisment