കൊച്ചി: സി.പി.എം. നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥാ കേസില്‍ ഡി.സി. ബുക്സിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഡി.സി. ബുക്സ് സീനിയര്‍ ഡെപ്യൂട്ടി എഡിറ്റര്‍ എ.വി. ശ്രീകുമാര്‍ നല്കിയ ഹര്‍ജിയിലും കോട്ടയം ഈസ്റ്റ് പോലീസ് ഇന്ന് മറുപടി നല്‍കും.
കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാംപ്രതിയാണ് എ.വി. ശ്രീകുമാര്‍. ഒരു കുറ്റവും ചെയ്തിട്ടില്ല. ചെയ്തതെല്ലാം ജോലി സംബന്ധമായ കാര്യങ്ങളാണ്. പ്രസിദ്ധീകരണത്തിനായി ലഭിക്കുന്ന പുസ്തകങ്ങള്‍ പരിശോധിക്കുക മാത്രമാണ് തന്റെ ചുമതല.
ദേശാഭിമാനിയുടെ കണ്ണൂര്‍ ബ്യൂറോ ചീഫ് ആണ് പുസ്തകത്തിന്റെ ഭാഗങ്ങള്‍ തനിക്ക് നല്‍കിയത്. നിര്‍വ്വഹിച്ചത് എഡിറ്റോറിയല്‍ ഡ്യൂട്ടി മാത്രമാണ്. ലഭിച്ചത് പ്രസിദ്ധീകരണത്തിനായി നല്‍കുക മാത്രമാണ് ചെയ്തതെന്ന് എ.വി. ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.