രക്തം ശുദ്ധീകരിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും പീച്ചിങ്ങ

പീച്ചിങ്ങയില്‍ ഉയര്‍ന്ന അളവിലുള്ള ഫോളേറ്റ് ഗര്‍ഭകാലത്ത് കുഞ്ഞിന് അനിവാര്യമാണ്.

New Update
43f878e3-62d2-4783-8a18-a549a5b32dfd

പീച്ചിങ്ങയ്ക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പ്രമേഹം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും സഹായിക്കാനാകുമെന്നും ഇതില്‍ നാരുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. പീച്ചിങ്ങയില്‍ ഉയര്‍ന്ന അളവിലുള്ള ഫോളേറ്റ് ഗര്‍ഭകാലത്ത് കുഞ്ഞിന് അനിവാര്യമാണ്. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. 

Advertisment

ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലതാണ്. നാരുകളും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതുകൊണ്ട് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും.

ഇതിലുള്ള ഫ്‌ലവനോയ്ഡുകളും ബീറ്റാകരോട്ടിനും ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കാനും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരാതെ തടയാനും സഹായിക്കും. ഫോളേറ്റ് ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ട് ഗര്‍ഭസ്ഥ ശിശുവിന്റെ ന്യൂറല്‍ ട്യൂബ് ഡിഫക്റ്റുകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

ശരീരത്തില്‍ ആവശ്യത്തിന് വെള്ളാംശം നിലനിര്‍ത്താന്‍ പീച്ചിങ്ങ സഹായിക്കുന്നു. കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.
ശരീരത്തിലെ രക്തം ശുദ്ധീകരിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും പീച്ചിങ്ങ സഹായിക്കും. 

Advertisment