കാസര്‍കോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എം. നേതാക്കളുടെ ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്ത നടപടിയില്‍ ആശങ്കയുണ്ടെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍.
''സി.പി.എം. നേതാക്കളുടെ ശിക്ഷാവിധി ഹൈക്കോടതി സ്റ്റേ ചെയ്ത നടപടിയില്‍ ആശങ്കയുണ്ട്. സര്‍ക്കാര്‍ സംവിധാനം പ്രതികളുടെ കൂടെയാണ്. സാക്ഷികളെ അപായപ്പെടുത്തുമോയെന്നും ആശങ്കയുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും..'' - അദ്ദേഹം പറഞ്ഞു.
അഞ്ചു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമന്‍, മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, ഭാസ്‌കരന്‍ വെളുത്തോളി എന്നിവരുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. പ്രതികളാണ് അപ്പീല്‍ നല്‍കിയത്.