/sathyam/media/media_files/2025/03/14/fz4P9AwQyY0Qi53WPQhk.jpg)
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് കുടിവെള്ള കുപ്പികള്‍ പിടിച്ചെടുത്തു. സ്ഥാപനത്തിന് പിഴ ചുമത്തും.
നിലമ്പൂര്‍ നഗരസഭയിലെ കരിമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍വ വാട്ടര്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് കുപ്പികള്‍ പിടിച്ചെടുത്തത്. സ്ഥാപനത്തിനെതിരേ പതിനായിരം രൂപ പിഴ ചുമത്തുന്നതിന് നിലമ്പൂര്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നിര്‍ദേശം നല്‍കി.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന്റെ കീഴിലുള്ള ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് നിലമ്പൂര്‍ നഗരസഭയില്‍ നടത്തിയ പരിശോധനയില്‍ സര്‍ക്കാര്‍ നിരോധനമുള്ള 300 മില്ലിലിറ്ററിന്റെ 11,292 പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളാണ് പിടിച്ചെടുത്തത്.
പരിശോധനയ്ക്ക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ടീം ലീഡര്‍ എ. പ്രദീപന്‍, കെ.പി. അനില്‍ കുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ അഖിലേഷ്, കെ. സിറാജുദ്ദീന്‍, ജയപ്രകാശ്, നിലമ്പൂര്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. വിനോദ്, ഹണി സ്റ്റീഫന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us