വിമുക്തഭടനായ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കുന്നംകുളം പെരുമ്പിലാവ് പൊറവൂര്‍ ചൂണ്ടലാത്ത് വീട്ടില്‍ ദിലീപിനെ(44)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

New Update
wooden-railway-sleepers (1)

ഗുരുവായൂര്‍: വിമുക്ത ഭടനായ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുന്നംകുളം പെരുമ്പിലാവ് പൊറവൂര്‍ ചൂണ്ടലാത്ത് വീട്ടില്‍ ദിലീപിനെ(44)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

Advertisment

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ ഹവില്‍ദാര്‍ ആയിരുന്ന ദിലീപ് മൂന്നു വര്‍ഷം മുമ്പാണ് ഗുരുവായൂര്‍ കിഴക്കേനടയിലെ എസ്ബിഐ ബ്രാഞ്ചില്‍ സെക്യൂരിറ്റി ജോലിക്ക് കയറിയത്.

ഇന്നലെ രാവിലെ ബാങ്കിലെത്തി അവധി പറഞ്ഞ് തിരിച്ചു പോയിരുന്നു. എട്ടരയോടെ കര്‍ണ്ണംകോട്ട് ബസാര്‍ റെയില്‍വേ ഗേറ്റിനു സമീപം ഫോണില്‍ സംസാരിച്ചു നില്‍ക്കുന്നതായി പരിസരവാസികള്‍ കണ്ടിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ശ്യാമ. മകള്‍: അന്‍സിക.

 

Advertisment