ബി.ജെ.പിക്കെതിരായ സി.പി.എമ്മിന്റെ പോരാട്ടത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട: പ്രകാശ് കാരാട്ട്

കൊല്ലത്ത് സി.പി.എം. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

New Update
4222

കൊല്ലം: ബി.ജെ.പിക്കെതിരായ സി.പി.എമ്മിന്റെ പോരാട്ടത്തിന് കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.

Advertisment

നിയോ ഫാസിസത്തില്‍ നിന്ന് പൂര്‍ണ ഫാസിസത്തിലേക്ക് ഇന്ത്യയെ കൊണ്ട് പോകാനുള്ള നീക്കത്തെ ശക്തമായി ചെറുക്കണം. കൊല്ലത്ത് സി.പി.എം. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

ഹിന്ദുത്വ, സാമ്പത്തിക ശക്തികള്‍ക്ക് ഇന്ത്യയെ തീറെഴുതികൊടുത്ത് ക്രമേണ പൂര്‍ണ്ണ ഫാസിസത്തിലേക്ക് രാജ്യത്തെ എത്തിക്കാനാണ് ആര്‍. എസ്.എസിന്റെ ശ്രമം. ഇതിനെതിരായ പോരാട്ടത്തില്‍ സി.പി.എം. എപ്പോഴും മുന്‍നിരയില്‍ ഉണ്ടാകും. ഇടതു ശക്തികളുടെ ശക്തിയുള്ള കൂട്ടായ്മയും ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഉണ്ടാകണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.

Advertisment