/sathyam/media/media_files/2025/04/05/iIfSUJzKXJGakaYH7xi0.jpg)
കണ്ണൂര്‍: പറശിനിക്കടവില്‍ എം.ഡി.എം.എയുമായി നാലുപേര്‍ പിടിയില്‍. മട്ടന്നൂര്‍ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജെംഷില്‍ (37), ഇരിക്കൂര്‍ സ്വദേശിനി റഫീന (24), കണ്ണൂര്‍ സ്വദേശിനി ജസീന (22) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് പിടികൂടിയത്.
ഇവരില്‍നിന്ന് 490 മില്ലി ഗ്രാം എം.ഡി.എം.എയും ഉപയോഗിക്കാനുള്ള സാധനങ്ങളും പിടികൂടി. പെരുന്നാള്‍ ദിവസം സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതികള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പലസ്ഥലങ്ങളില്‍ മുറിയെടുത്ത് മയക്കുമരുന്നു ഉപയോഗിച്ച് വരികയായിരുന്നു.
വീട്ടില്‍ നിന്നും വിളിക്കുമ്പോള്‍ കൂട്ടുകാരികള്‍ ഫോണ്‍ പരസ്പരം കൈമാറി വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു വരികയായിരുന്നു. പിടികൂടിയപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ ലോഡ്ജിലാണെന്ന് മനസിലാക്കിയത്. ഇവര്‍ക്ക് ലഹരി മരുന്ന് നല്‍കിയവരെക്കുറിച്ചും എക്‌സൈസ് അന്വേഷണം തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us