New Update
/sathyam/media/media_files/2025/10/11/oip-4-2025-10-11-23-51-03.jpg)
നാവിന്റെ മരവിപ്പ് മാറാന്‍, ചൂടുള്ള ഭക്ഷണം, പാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക ആവശ്യമെങ്കില്‍ ഡോക്ടറെ കാണുക എന്നിവയെല്ലാം സഹായിക്കും.
Advertisment
ചെറുചൂടുള്ള വെള്ളത്തില്‍ ഉപ്പിട്ട് കവിള്‍ കൊള്ളുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഐസ് കഷ്ണങ്ങള്‍ ഒരു തുണിയില്‍ പൊതിഞ്ഞ് നാവിലും ചുറ്റുമുള്ള ഭാഗത്തും വെക്കുക. ഇത് നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കും.
കട്ടിയുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. തൈര്, കഞ്ഞിവെള്ളം പോലുള്ള മൃദുവായ ഭക്ഷണങ്ങള്‍ കഴിക്കുക. പുകവലി, പുകയില ഉത്പന്നങ്ങള്‍ എന്നിവ ഒഴിവാക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് വായുടെ ആരോഗ്യത്തിന് പ്രധാനമാണ്. മൃദുവായി പല്ലു തേക്കുക, നാവ് വൃത്തിയാക്കുമ്പോഴും മൃദുവായിരിക്കണം. ടങ് സ്‌ക്രേപ്പര്‍ ഉപയോഗിക്കാം.