/sathyam/media/media_files/2025/10/28/wp2221424-2025-10-28-17-26-13.jpg)
മാമ്പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കുന്നു.
മാമ്പഴത്തില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളെ അകറ്റാനും മലബന്ധം തടയാനും സഹായിക്കുന്നു
വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയ മാമ്പഴം ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാനും ചുളിവുകള്‍ അകറ്റാനും സഹായിക്കും. മാമ്പഴത്തിലെ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു.
മാമ്പഴത്തില്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിവുള്ള ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ ധാരാളമായി ഉള്ളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലതാണ്.
നാരുകള്‍ കൂടുതലുള്ളതിനാല്‍ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 6 സെറോട്ടോണിന്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us