New Update
/sathyam/media/media_files/2025/04/21/Cyj9rw0KM0mnWbyEUanQ.jpg)
കൊല്ലം: അഞ്ചല്‍ ഏരൂരില്‍ വീടിന് തീയിട്ടശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. ഏരൂര്‍ സ്വദേശി വിനോദാണ് മദ്യലഹരിയില്‍ ആത്മഹത്യ ചെയ്തത്. ഇന്നലെയാണ് സംഭവം.
Advertisment
കഴിഞ്ഞ ദിവസം ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കി. വീട്ടിലുണ്ടായിരുന്ന വിനോദിന്റെ ഭാര്യയേും മരുമകളേയും കുഞ്ഞിനേയും പുറത്തേക്കിറക്കി വിട്ട ശേഷമായിരുന്നു ഇയാള്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ടത്.
തുടര്‍ന്ന് ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. വിനോദ് കുമാര്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മരുമകള്‍ പോലീസിനെ വിളിച്ചിരുന്നെങ്കിലും പോലീസ് എത്തിയില്ലെന്നും കുടുംബം ആരോപിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us