New Update
/sathyam/media/media_files/2025/03/23/sEGCQznoUZ0c8P53Mw9D.jpg)
കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ കാട്ടുപൂച്ചയുടെ ആക്രമണം. പത്തൊമ്പതോളം വളര്‍ത്തുകോഴികളെ കൊന്നുതിന്നു. കൂടരഞ്ഞി മേലേലക്ഷം വീട് കൊമ്മറോഡില്‍ മാകുന്നുമ്മല്‍ മുഹമ്മദിന്റെ വീട്ടിലെ കോഴികളെയാണ് കാട്ടുപൂച്ച കൊന്നത്.
Advertisment
ഇന്നലെ രാത്രി 10നാണ് സംഭവം. കോഴികളെ വളര്‍ത്തുന്ന കൂടിന്റെ നെറ്റ് തകര്‍ത്ത് അകത്ത് കയറിയാണ് കോഴികളെ ആക്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കൂട്ടില്‍ കോഴികളെ കൊന്നിട്ടതും കൂട് തകര്‍ത്തതും കണ്ടത്.
പല ദിവസങ്ങളായി കോഴികളെ കൊണ്ടുപോയതാണെന്നാണ് സംശയം. തൊട്ടടുത്ത വീട്ടിലെ സി.സി.ടിവി പരിശോധിച്ചപ്പോള്‍ കൂട്ടില്‍ കയറി കോഴികളെ കൊന്ന് വരുന്ന കാട്ടുപൂച്ചയുടെ ദൃശ്യം ലഭിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച വനം വകുപ്പ് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us