Advertisment

ഓണ്‍ലൈന്‍ ജോലിയിലൂടെ പണം സമ്പാദിക്കാമെന്ന് വാഗ്ദാനം;  ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍ ഇരിവേരിമുക്കിലെ പീടിക സ്വദേശി റഫ്നാസി(25)നെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

New Update
242424242

കണ്ണൂര്‍: ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ഇരിവേരിമുക്കിലെ പീടിക സ്വദേശി റഫ്നാസി(25)നെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

കൊടുങ്ങല്ലൂര്‍ കാട്ടാകുളം സ്വദേശി രാഹുലാണ് തട്ടിപ്പിനിരയായത്.  ഓണ്‍ലൈന്‍ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന പറഞ്ഞ് ഇയാളില്‍നിന്ന് പ്രതി ഏഴ് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. 

പിന്നീട് കബളിപ്പിക്കപ്പെട്ടെന്ന് മനസിലായി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പണം പിന്‍വലിച്ച പ്രതി സ്വര്‍ണവും മറ്റും വാങ്ങിയ ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞു. വിദേശത്തു നിന്ന് കഴിഞ്ഞ ദിവസം കരിപ്പൂൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

Advertisment