ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം;  ഭയന്നോടിയ ദമ്പതികള്‍ക്ക് പരിക്ക്

ആനയെക്കണ്ട് ഭയന്നോടിയ ദമ്പതികളായ ഷിജു, അമ്പിളി എന്നിവര്‍ക്ക് പരിക്കേറ്റു.

New Update
353535

കണ്ണൂര്‍: ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം. ആനയെക്കണ്ട് ഭയന്നോടിയ ദമ്പതികളായ ഷിജു, അമ്പിളി എന്നിവര്‍ക്ക് പരിക്കേറ്റു.

Advertisment

ഇന്ന് രാവിലെ ഇവര്‍ ജോലിക്കു പോയപ്പോഴാണ് സംഭവം. സ്‌കൂട്ടറില്‍  പോകുന്നതിനിടെ ഇവര്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. ആന സ്‌കൂട്ടര്‍ തകര്‍ത്തു.

പതിമൂന്നാം ബ്ലോക്കില്‍ രാവിലെയായിരുന്നു സംഭവം. ദമ്പതികള്‍  പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Advertisment