പറശിനിക്കടവ്, തളിപ്പറമ്പ് ലോഡ്ജുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന; യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍, പ്രതികള്‍ പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെ

പറശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. 

New Update
35355333

കണ്ണൂര്‍: പറശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന. റെയ്ഡില്‍ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു. 

Advertisment

ആലപ്പുഴ അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ.കെ. ആദിത്ത് (30), പി.എ. ഹരികൃഷ്ണന്‍ (25) എന്നിവരെയാണ് ഡി.വൈ.എസ്.പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പറശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. 

തളിപ്പറമ്പ് പാളയാട് റോഡിലെ വി.എ. റസിഡന്‍സിയില്‍ നടത്തിയ റെയ്ഡിലാണ് തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടര്‍ അജാസ് ഖാന്‍ (25) കഞ്ചാവ് വലിക്കുന്നതിനിടെ പിടിയിലായത്. 

വിദേശത്തേക്ക് പോകാനായുള്ള ചില പ്രായോഗിക പരിശീലനത്തിനായാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നതെന്നു പോലീസ് പറഞ്ഞു.

Advertisment