പടക്കക്കടയുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ കൈക്കൂലി; പിടിയിലായ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു

വിജിലന്‍സ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

New Update
242424

കണ്ണൂര്‍: കൈക്കൂലി കേസില്‍ പിടിയിലായ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു.  വിജിലന്‍സ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Advertisment

പടക്കക്കടയുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതിനാണ് ഇയാള്‍ 1000 രൂപ കൈക്കൂലി വാങ്ങിയത്. നേരത്തെ വില്ലേജ് ഓഫീസറായിരിക്കെ കൈക്കൂലിക്കേസില്‍ ഇയാളെ വിജിലന്‍സ് പിടികൂടിയിരുന്നു. എന്നാല്‍,  തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയായിരുന്നു. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇപ്പോള്‍ വീണ്ടും പിടിയിലായത്. 

Advertisment