വാട്ട്‌സ്ആപ്പിലൂടെ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി; 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന് യുവതിയുടെ കുടുംബം

ഫെബ്രുവരി 21നാണ്  അബ്ദുള്‍ റസാഖ് യു.എ.ഇയില്‍ നിന്ന് മുത്തലാഖ് സന്ദേശം അയച്ചത്.

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
35353

കാസര്‍കോഡ്: വാട്ട്‌സ്ആപ്പിലൂടെ യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. കല്ലൂരാവി സ്വദേശിയായ നെല്ലിക്കട്ട സ്വദേശി അബ്ദുള്‍ റസാഖാണ് 21 വയസുകാരിയെ വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയത്.

Advertisment

ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് ഭാര്യയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയയ്ക്കുകയായിരുന്നു. 

ഫെബ്രുവരി 21നാണ്  അബ്ദുള്‍ റസാഖ് യു.എ.ഇയില്‍ നിന്ന് മുത്തലാഖ് സന്ദേശം അയച്ചത്. 12 ലക്ഷം രൂപ അബ്ദുള്‍ റസാഖ് തട്ടിയെടുത്തെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ കുടുംബം ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.

Advertisment